ചെന്നൈ അമ്പത്തൂരിനടുത്ത് ആയപ്പാക്കത്ത് യുവതിയെ ആക്രമിച്ച് പശുക്കള്‍. റോഡില്‍ അലഞ്ഞുതിരിയുന്ന പശുക്കളാണ് വെള്ളിയാഴ്ച വൈകുന്നേരം ശോഭന എന്ന യുവതിയെ ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആവടി-അയപ്പാക്കം റോഡിലൂടെ നടന്നുപോകുമ്പോളാണ് സംഭവം. യുവതിയെ പശുക്കള്‍ വായുവിലേക്ക് ചുഴറ്റി എറിയുകയും റോഡിലേക്ക് തള്ളിയിട്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. വഴിയാത്രക്കാരാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്നത്.
ചെന്നൈ, താംബരം കോർപ്പറേഷൻ പരിധിയിലെന്നപോലെ ആവടി കോർപ്പറേഷനിലും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം വർധിച്ചിട്ടുണ്ടെന്ന് താമസക്കാർ പറയുന്നു. നിരവധി പശുക്കളും കാളകളും റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് യാത്രക്കാർക്ക് അപകടമുണ്ടാക്കാറുണ്ട്. ഉടമസ്ഥരുള്ള കന്നുകാലികളും ഇക്കൂട്ടത്തില്‍ പെടുന്നു. കോർപ്പറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ഉടമകൾ മൃഗങ്ങള്‍ക്ക് കെട്ടിടാന്‍ തയ്യാറാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു 85 കാരനെയും ചെന്നൈയില്‍ പശുക്കള്‍ ആക്രമിച്ചിരുന്നു.