കൊല്‍ക്കത്ത ആര്‍ജി.കര്‍ മെഡിക്കല്‍ കോളജിലെ ബലാല്‍സംഗക്കൊലയില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി. സിയാല്‍ഡ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. 2024 ഓഗസ്റ്റ് ഒന്‍പതിന് സെമിനാര്‍ ഹാളില്‍വച്ച് ജൂനിയര്‍ ഡോക്ടറെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊല്ലുകയായിരുന്നു.
മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ രാത്രി യുവതി വിശ്രമിക്കുമ്പോഴാണ് പുലർച്ചെ സിവില്‍ വോളന്‍റിയറായിരുന്ന പ്രതി ഇവിടെയെത്തി കൊലപാതകം നടത്തിയത്. പ്രതി ഇവിടേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾക്ക് പുറമേ കൊല്ലപ്പെട്ട യുവതിയുടെ നഖത്തിൽ നിന്ന് ഇയാളുടെ ത്വക്കിന്റെ ഭാഗങ്ങൾ ലഭിച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ടിൽ പ്രതി സഞ്ജയ് റോയിയാണെന്ന് തെളിഞ്ഞു. അന്വേഷണം വഴി തെറ്റിക്കാൻ പ്രതി ശ്രമിച്ചതായി സിബിഐ പറഞ്ഞു.