Image Credit: X/ HateDetectors

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്യുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍. പിജിഐ ഏരിയയിലെ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന ഗീത ശര്‍മ (30) തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരുക്കുകളോടെ റോഡരികില്‍ സ്ത്രീ കിടക്കുന്ന വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. ആളെ തിരിച്ചറിഞ്ഞതും പ്രദേശ വാസികളാണ്. പൊലീസെത്തി യുവതിയെ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

യുവതിയുടെ മരണം അപകടമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ദുരൂഹതയേറുകയാണ്. യുവതിയുടെ ലിവ് ഇന്‍ പാങ്കാളി ഗിരിജ ശങ്കറിനെതിരെ ആരോപണവുമായി സഹോദന്‍ ലാല്‍ചന്ദ് രംഗത്തെത്തി. ഗീതയുടെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷൂറന്‍സുണ്ടെന്നും അത് തട്ടിയെടുക്കാന്‍ ഗിരിജ ശങ്കര്‍ സഹോദരിയെ അപായപ്പെടുത്തിയതാണെന്നും സഹോദരന്‍ പറഞ്ഞു. 

ഇക്കാര്യം ഉള്‍പ്പെടുത്തി എസ്ജിപിജിഐ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇന്‍ഷൂറന്‍സിന്‍റെ നോമിനി ഗിരിജ ശങ്കറാണെന്നാണ് സഹോദരന്‍റെ വാദം. ഗീത അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്നാണ് ഗിരിജ വിളിച്ചറിയിച്ചതെന്നും സഹോദരന്‍ പറയുന്നു. 

റായ്‍ബറേലിയില്‍ നിന്നുള്ളയാണ് ഗീത. വര്‍ഷങ്ങളായി ലഖ്നൗ കേന്ദ്രീകരിച്ച് വസ്തു ബ്രോക്കറായി ജോലി ചെയ്യുകയാണ്. മൃതദേഹത്തില്‍ ഒന്നിലധികം മുറിവുകളാണുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതാണ് മരണ കാണം. ശരീരത്തിലെ മുറിവുകള്‍ അപകടത്തെ തുടര്‍ന്നുണ്ടായതാണോ അതോ ആക്രമിച്ചതിന്‍റെ ഫലമാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

In Lucknow, Uttar Pradesh, the body of 30-year-old property broker Geeta Sharma was found by the roadside with injuries, raising suspicions about whether her death was an accident or murder. Her brother Lalchand accused her live-in partner, Girija Shankar, of foul play, alleging he killed her to claim her ₹1 crore insurance, for which he is the nominee. Lalchand reported the matter to the police, claiming Girija had informed him that Geeta met with an accident. Police are investigating the injuries on her body to determine if they resulted from an accident or an attack.