sanjay-roy

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാല്‍സംഗംചെയ്ത് കൊന്ന പ്രതിക്ക് ജീവപര്യന്തം. മരണംവരെ പ്രതി ജയിലില്‍കിടക്കണമെന്ന് കൊല്‍ക്കത്ത സീല്‍ദ കോടതി. 17 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി. നഷ്ടപരിഹാരം വേണ്ട, നീതി മതിയെന്ന്  കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.  

 

2024 ഓഗസ്റ്റ് ഒന്‍പതിനാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന ഡോക്ടറെയാണ് പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. പ്രതി ഇവിടേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ യുവതിയുടെ നഖത്തില്‍ നിന്ന് പ്രതിയുടെ ത്വക്കിന്‍റെ ഭാഗങ്ങൾ ലഭിച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ടിൽ പ്രതി സഞ്ജയ് റോയിയാണെന്ന് തെളിയുകയും ചെയ്തു

ENGLISH SUMMARY:

Sanjay Roy has been sentenced to life imprisonment in the RG Kar rape case by the Sealdah Additional Sessions Court in Kolkata. The court determined his guilt based on scientific evidence