AI generated image
റിപ്പബ്ലിക് ദിന പരിപാടിക്കായി സ്കൂളിലേക്ക് വാങ്ങി നല്‍കിയ ചെരുപ്പ് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്ന് അമ്മയുടെ സാരിയില്‍ 12കാരന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. രചിത് സിങ്ങെന്ന ആറാംക്ലാസുകാരനാണ് മനോവിഷമത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.
ഞായറാഴ്ചയായിരുന്നു സങ്കടകരമായ സംഭവം. ഞായറാഴ്ച രാവിലെ നടക്കുന്ന പരിപാടിയില്‍ പങ്കെടുന്നതിനായാണ് ചെരുപ്പ് രചിതിന് പിതാവ് സഞ്ജയ് വാങ്ങി നല്‍കിയത്. എന്നാല്‍ ഇത് കുട്ടിക്ക് ഇഷ്ടമായില്ല. മാറ്റി വേറെ വാങ്ങണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. മറ്റൊരു ദിവസം ഉറപ്പായും മാറ്റി വാങ്ങി നല്‍കാമെന്ന് ഇരുവരും ഉറപ്പും നല്‍കി. ഇതോടെ മുറിയില്‍ കയറി കതകടച്ച കുട്ടി അമ്മയുടെ സാരിയില്‍ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.
കുട്ടി മരിച്ചിട്ടും കുടുംബാംഗങ്ങളാരും വിവരം പൊലീസില്‍ അറിയിച്ചില്ലെന്നും പരാതി നല്‍കിയില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടി ജീവനൊടുക്കിയതാണെന്നും അതില്‍ ദുരൂഹതയൊന്നുമില്ലെന്നുമായിരുന്നു ഗ്രാമത്തലവന്‍റെ പ്രതികരണമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു.