പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ താജിനെതിരെ നടപടിയെടുത്ത് തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലെ പ്രശസ്തമായ ഹോട്ടല്‍ താജ് ബെഞ്ചാര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൂട്ടി സീല്‍ ചെയ്തു. രണ്ടുവര്‍ഷത്തെ കെട്ടിടനികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
1.43 കോടി രൂപ നികുതിയായി അടയ്ക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടിസുകള്‍ക്ക് മറുപടിയില്ലാതായതോടെയാണ് പൂട്ടി സീല്‍ ചെയ്തത്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും മാനേജ്മെന്‍റ് ജിഎച്ച്എംസിയുടെ നിർദേശങ്ങൾ പാലിച്ചില്ല. ഹൈദരാബാദിലെ ഭാരിച്ച കുടിശ്ശിക വരുത്തിയവരില്‍ നിന്ന് സ്വത്ത് നികുതി ഈടാക്കുന്നതിനുള്ള തീവ്ര നീക്കത്തിന്‍റെ ഭാഗമായാണ് നഗരസഭയുടെ പിടിച്ചെടുക്കല്‍.
ഹോട്ടൽ അധികൃതർ ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. 2025 ഫെബ്രുവരി മുതൽ താജ് ബെഞ്ചാര ഔദ്യോഗിക താജ് ഹോട്ടൽസ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല.