image: instagram.com/kartik_rathoud

image: instagram.com/kartik_rathoud

കുരങ്ങുശല്യത്തിന് പേരുകേട്ട സ്ഥലങ്ങളാണ് ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും.  ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരിയുടെ മൊബൈല്‍ഫോണ്‍ കുരങ്ങന്‍ തട്ടിയെടുത്ത വാര്‍ത്തയാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. സൂപ്പര്‍ സ്മാര്‍ട്​ഫോണ്‍ ഒറ്റക്കുതിപ്പിന് കൈക്കലാക്കിയ കുരങ്ങന്‍ പായ്ക്കറ്റിലാക്കിയ ശീതളപാനീയം പകരം നല്‍കിയതോടെയാണ് ഫോണ്‍ തിരികെ നല്‍കാന്‍ തയ്യാറായത്. ഫോണ്‍ തട്ടിയെടുത്ത കുരങ്ങനെ അനുനയിപ്പിക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. 

കാര്‍ത്തിക് റാത്തോഡെന്ന വ്യക്തിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വൈറല്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കയ്യിലൊരു മൊബൈല്‍ ഫോണിമായി കുരങ്ങന്‍ വീടിന്‍റെ മുകളില്‍ കയറി ഇരിക്കുന്നതും മൂന്ന് പുരുഷന്‍മാര്‍ താഴെ നിന്ന് ഫോണ്‍ ആവശ്യപ്പെട്ട് ബഹളം വയ്ക്കുന്നതും വിഡിയോയില്‍ കാണാം. ശീതളപാനീയങ്ങളുടെയും പലഹാരത്തിന്‍റെയും പാക്കുകള്‍ എറിഞ്ഞു നല്‍കാന്‍ യുവാവ് ശ്രമിക്കുന്നുണ്ട്. ആദ്യമൊന്നും ഗൗനിക്കുന്നയേല്ലെങ്കിലും പിന്നാലെ ഒരു ശീതളപാനീയ പായ്ക്കറ്റ് കുരങ്ങന്‍റെ കയ്യിലേക്ക് നേരെ ചെന്ന് വീണു. ഇതോടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ താഴേക്ക് വലിച്ചെറിയുകയും ചെയ്തു. 

കുരങ്ങന്‍മാര്‍ സൂത്രശാലികളാണെന്നും കാലത്തിനനുസരിച്ച് അവരും മാറിയെന്നും വിഡിയോയ്ക്ക് ചുവടെ ചിലര്‍ കുറിച്ചു. ഇപ്പോള്‍ മൊബൈല്‍ ഫോണുകളും സണ്‍ഗ്ലാസുകളുമാണ് ഭക്ഷണം ലഭിക്കാനായി വാനരസംഘം തട്ടിയെടുക്കുന്നതെന്നും കമന്‍റുകളുണ്ട്. ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ സമാന അനുഭവങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. കുരങ്ങന് ബാര്‍ട്ടര്‍ സംവിധാനം പരിചയമുണ്ടെന്ന് മറ്റൊരാളും കുറിച്ചു.

ENGLISH SUMMARY:

A monkey in Vrindavan, Uttar Pradesh, snatched a tourist’s mobile phone and later returned it in exchange for a cold drink. The viral video of the unusual negotiation has taken social media by storm.