തിരക്കേറിയ റോഡില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന യുവതിയുടേയും യുവാവിന്റേയും വിഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയിലെ പിംപ്ലി–ചിഞ്ച്‌വാദില്‍ നിന്നും ചിത്രീകരിച്ച വിഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരക്കേറിയ റോഡില്‍ സിഗ്നലിന്റെ നടുവിലാണ് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്നത്. പിന്നാലെ ട്രാഫിക് പൊലീസുകാരനും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഇവര്‍ക്കരികിലെത്തി ദേഷ്യപ്പെടുന്നുണ്ട്. എന്നാല്‍ പരിസരം മറന്നുള്ള നില്‍പ്പാണ് ഇരുവരും.
ഷൂട്ടിങ്ങോ റീല്‍ ചിത്രീകരണമോ ആയിരിക്കാമെന്നാണ് വിഡിയോ കണ്ടവരെല്ലാം കമന്റ് ചെയ്യുന്നത്. ആളുകള്‍ ഇവര്‍ക്കു ചുറ്റുംനിന്ന് തര്‍ക്കിക്കുന്നതും ദേഷ്യപ്പെടുന്നതും കാണാം, പൊലീസുകാരന്‍ ആവശ്യപ്പെട്ടിട്ടും യുവതിയും യുവാവും മാറാതെ നിന്നു. പിന്നെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ചുറ്റും കൂടിനിന്നവര്‍.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ‘ദില്‍ബരാ’ എന്നുതുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതാണ്ട് എല്ലാവരുടേയു ക്ഷമ നശിച്ചുവെന്ന് കണ്ടതോടെ ഇരുവരും റോഡില്‍ നിന്നും മാറിപ്പോയി. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പഴയ വിഡിയോ ആണെന്നാണ് ചിലര്‍ പറയുന്നത്. റീല്‍ എടുക്കാന്‍ എന്ത് സാഹസവും കാണിക്കാന്‍ ആളുകള്‍ മടിക്കില്ലെന്നും ഈ വിഡിയോയും അങ്ങനെയായിരിക്കുമെന്നുമാണ് ചിലരുടെ വിലയിരുത്തല്‍.