up-women-elops

Image Credit: X/ priyarajputlive

TOPICS COVERED

കല്യാണം നിശ്ചയിച്ചു, കത്തും അടിച്ചു, ട്വിസ്റ്റ് സംഭവിച്ചത് പത്ത് ദിവസം മുന്‍പാണ്. മകളുടെ ഭര്‍ത്താവാകാന്‍ ഇരുന്ന യുവാവിനൊപ്പമാണ് പ്രതിശ്രുത വധുവിന്‍റെ അമ്മ ഒളിച്ചോടിയത്. വരനെ അടിച്ചെടുത്തതിനൊപ്പം വീട്ടിലെ പണം മുഴുവനും കൈക്കലാക്കിയാണ് യുവതി വീടുവിട്ടത്. 

യുപിയിലെ അലിഗഡില്‍ നിന്നുള്ള അനിതയാണ് മകള്‍ ശിവാനിയുടെ വിവാഹത്തിന് മുന്‍പ് പ്രതിശ്രുത വരന്‍ രാഹുലിനൊപ്പം ഒളിച്ചോടിയത്. 3.50 ലക്ഷം രൂപയും ജുലവറിയും അടക്കം വീട്ടിലെ മുഴുവന്‍ സമ്പാദ്യവുമായാണ്. 

കഴിഞ്ഞ മൂന്ന് മാസമായി അമ്മയും രാഹുലും ഫോണില്‍ കൂടുതല്‍ സമയം സംസാരിച്ചിരുന്നതായി ശിവാനി പറഞ്ഞു. വീട്ടില്‍ പത്ത് രൂപ പോലും ബാക്കിവെയ്ക്കാതെയാണ് അമ്മ ഒളിച്ചോടിയതെന്നും മകള്‍  പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ശിവാനിയുടെ പിതാവ് ജിതേന്ദ്ര കുമാര്‍ ബെംഗളൂരുവില്‍ ബിസിനസ് നടത്തുകയാണ്. ഭാവി മരുമകനുമായി ഭാര്യയുടെ ഫോണ്‍ വിളി ശ്രദ്ധയില്‍പ്പെട്ടെങ്കിലും വിവാഹം നടക്കാന്‍ പോകുന്നതിനാല്‍ കാര്യമാക്കേണ്ടതില്ലെന്നായിരുന്നു മറുപടി. 

മകളുമായാണ് വിവാഹം ഉറപ്പിച്ചതെങ്കിലും മകളോട് ഫോണില്‍ സംസാരിക്കുന്നത് കുറവായിരുന്നു. പകരം ഭാര്യയോടായിരുന്നു കൂടുതല്‍ സംസാരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ദിവസം 22 മണിക്കൂര്‍ വരെ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. എനിക്ക് സംശയം തോന്നിരുന്നെങ്കിലും വിവാഹം നടക്കാന്‍ പോകുന്നതിനാല്‍ ഒന്നും പറയാതിരിക്കുകയായിരുന്നു എന്ന് ജിതേന്ദ്രയും പറഞ്ഞു. 

ഏപ്രില്‍ ആറിനാണ് ഇരുവരും ഒളിച്ചോടുന്നത്. ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു എന്ന് ജിതേന്ദ്ര പറഞ്ഞു. രാഹുലിനെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എന്‍റെ ഭാര്യയെ മറക്കണമെന്നാണ് എന്നോട് ആവശ്യപ്പെട്ടതെന്നും ഇയാള്‍ പ്രതികരിച്ചു. 

ENGLISH SUMMARY:

In a shocking turn of events just ten days before the wedding, the bride’s mother eloped with the groom. The incident took place after the marriage was fixed. Along with running away with her future son-in-law, the woman also took all the money from the house. The unexpected betrayal has left the family in deep shock.