TOPICS COVERED

കാലങ്ങളായി തരിശായി കിടക്കുന്ന വയലുകളില്‍ പ്രതീക്ഷയുടെ വിത്ത് മുളപ്പിക്കുകയാണ് ഇടുക്കി മണക്കാട് പഞ്ചായത്ത്. ഹരിത കര്‍മ സംഘങ്ങളാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ തരിശുഭൂമിയും ഏറ്റെടുത്ത് കൃഷിയിറക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 

വിളകള്‍ക്ക് അര്‍ഹിച്ച വില ലഭിക്കാതെ വന്നതോടെ നിരവധി കര്‍ഷകരാണ് മണക്കാട് പഞ്ചായത്തില്‍ കൃഷി നിര്‍ത്തി ഉപജീവനത്തിനായി മറ്റ് വഴികള്‍ തേടിയത്. കാലങ്ങാളായി കൃഷി ചെയ്യാതിരുന്നതോടെ കൂടുതല്‍ ഭൂമിയും തരിശായി. കര്‍ഷകരെ മണ്ണിലേക്ക് തിരികെയെത്തിക്കാനാണ് പഞ്ചായത്ത് ഹരിത കര്‍മ സംഘങ്ങള്‍ക്ക് രൂപം നല്‍കിയത്

തരിശായി കിടന്ന 15 ഏക്കറില്‍ അരിക്കുഴ ഹരിതകര്‍മ സംഘമാണ് വിത്തിറക്കിയത്. ഒത്തുരുമിച്ചുള്ള കൃഷിയിലൂടെ മികച്ച വിളവ് നേടാമെന്നാണ് ഇവരുടെ പ്രതീക്ഷ. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ കൂടുതല്‍ തരിശുഭൂമികള്‍ കണ്ടെത്തി ഇടവിളയായി പച്ചക്കറി കൃഷിയും ചെയ്യാനാണ് തീരുമാനം 

രണ്ട് ലക്ഷം രൂപ സബ്സിഡിക്ക് പുറമേ അത്യാവശ ഘട്ടങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് ഫണ്ട് മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബറോടെ  തരിശായി കിടക്കുന്ന കൂടുതല്‍ ഭൂമി ഏറ്റെടുക്കും. പുതിയ തലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുകവഴി  സ്വയംപര്യാപ്തമാകാനാണ് മണക്കാട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്

ENGLISH SUMMARY:

Idukki Manakkad Panchayat is planting the seeds of hope in the barren fields