ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് സൃഷ്ടിച്ച നൂതന വികസന മാതൃകൾ സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകൾ ഏറ്റെടുത്തിട്ടുണ്ട്. സ്ത്രീകൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്നതിനും അവരെ സാമ്പത്തിക സ്വയംപര്യാപ്തയിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രധാന പദ്ധതികൾ . കഞ്ഞിക്കുഴി പഞ്ചായത്ത് അവതരിപ്പിക്കുന്ന പുതിയ ആശയമാണ് വെസൽ ബാങ്ക്. വിവാഹം അടക്കം ഏതു ചടങ്ങു നടന്നാലും അതു കഴിയുമ്പോൾ അവശേഷിക്കുന്നത് നൂറുകണക്കിന് ഡിസ്പോസബിൾ ഗ്ലാസുകളും അവശേഷിക്കുന്നത് ഇതിനൊരു പരിഹാരം എന്ന നിലയിലാണ് വെസൽ ബാങ്ക് എന്ന ആശയം രൂപം കൊള്ളുന്നത്.
പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ മുക്ത പദ്ധതിയാണ് കമനീയം കഞ്ഞിക്കുഴി. ഈ പദ്ധതി ഫലമറിയണമെങ്കിൽ ഡിസ്പോസബിൾ പാത്രങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം എന്ന് മനസിലാക്കിയാണ് വെസൽ ബാങ്ക് ഒരുക്കിയത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വെസൽ ബാങ്ക് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം പരിപാടികളുടെ ക്രമീകരണങ്ങൾക്ക് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പും പ്രവർത്തിക്കുന്നു. തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വെസൽ ബാങ്ക് സേവനം പഞ്ചായത്തിലെയും പുറത്തെയും നിരവധി കുടുംബങ്ങളാണ് ഉപയോഗപ്പെടുത്തിയത്
കാർഷിക സംരംഭങ്ങൾ, കറിക്കട , സുരക്ഷ സേന, ജനകീയ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എന്നിങ്ങനെ വ്യത്യസ്ത ആശയങ്ങൾ ആദ്യം അവതരിപ്പിച്ച കഞ്ഞിക്കുഴിയുടെ വെസൽ ബാങ്കും കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളെ ഏറെ ആകർഷിച്ചു കഴിഞ്ഞു.