ഉത്പാദന മേഖലയിലെ മികവിന്‍റെ സാധ്യതകളാണ് പത്തനംതിട്ട പെരുനാട് പഞ്ചായത്ത് സംരംഭകർക്കായി ഒരുക്കിയത്. വസ്ത്ര നിർമ്മാണം മുതൽ തേൻ സംസ്കരണം വരെ പദ്ധതികളിൽ ഉണ്ട്. 

പഞ്ചായത്തിന്‍റെ കൂടി പദ്ധതിയാണ് ശക്തി തയ്യൽ യൂണിറ്റ്. നൈറ്റി, ചുരിദാര്‍ തുടങ്ങി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ സാധ്യതയാണ് ഒരുക്കിയത്. ശക്തി എന്ന ബ്രാന്‍ഡിലാണ് വില്‍പന. ചേർന്നു തന്നെ സോപ്പുപൊടി, തറയും ശുചിമുറിയും വൃത്തിയാക്കാനുള്ള ലോഷനുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍. 

തേനൂറും ഗ്രാമം ഹണി വില്ലേജ് പദ്ധതിയിലാണ് ശബരി തേന്‍ സംസ്കരണവും  വില്‍പനയും. മറ്റൊരു സ്ഥലത്താണ് ശക്തി ഉപ്പേരി നിർമ്മാണശാല. ഏത്തക്ക, ചേമ്പ്, ചക്ക തുടങ്ങി വിവിധതരം ഉപ്പേരികൾ. മിക്സ്ചര്‍, പക്കാവട തുടങ്ങി മറ്റ് ഉല്‍പന്നങ്ങളും. ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കൂടിയാണ് പെരുനാട്. മണ്ഡലകാലം ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികൾ ഉടൻ തുടങ്ങും.

ENGLISH SUMMARY: