തൃശൂര്‍ നടത്തറ പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി മികച്ച സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട് പൂച്ചെട്ടിയില്‍. നടത്തറ പഞ്ചായത്ത് ഓഫിസിന്‍റെ കെട്ടിടംതന്നെ വിട്ടുകൊടുത്താണ് ഇത്തരമൊരു പുനരധിവാസ കേന്ദ്രം ഭരണസമിതി തുടങ്ങിയത്.
തൃശൂര്‍ പോലൂക്കര സ്വദേശിയായ തീര്‍ഥ സുരേഷാണ് പാട്ടുകാരി. നടത്തറ പഞ്ചായത്തിന്റെ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലാണ് സ്വയംതൊഴില്‍ പരിശീലിക്കുന്നത്. പത്താംക്ലാസ് വരെ പഠിച്ചുള്ള തീര്‍ഥയ്ക്കു എല്‍.ഇ.ഡി. നക്ഷത്രങ്ങളുണ്ടാക്കാനും സോപ്പു നിര്‍മിക്കാനും അറിയാം. തീര്‍ഥയെപോലെ ഒട്ടേറെ പേര്‍ ഇവിടെ സ്വയംതൊഴില്‍ പരിശീലിക്കുന്നു. വീട്ടില്‍ നിന്ന് ഇവിടേയ്ക്കു വരാന്‍ പ്രത്യേക വാഹന സൗകര്യം പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യാപികയും സഹായിയും ചേര്‍ന്നാണ് സ്വയംതൊഴില്‍ പരിശീലനം നല്‍കി വരുന്നത്. കുടുംബശ്രീയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇരുപത്തിരണ്ടു പേരാണ് ഇപ്പോള്‍ പരിശീലനം തേടുന്നത്. സൗജന്യമായി ഭക്ഷണം നല്‍കാന്‍ അടുക്കളയും ഒരുക്കിയിട്ടുണ്ട്.