കോഴിക്കോടിന്റെ മണ്ണിൽ നിൽക്കുമ്പോൾ മലയാളത്തിലെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരമറിഞ്ഞത് പലമടങ്ങ് സന്തോഷം പകരുന്നുവെന്ന് എൻ.എസ്.മാധവൻ.എം.ടി. വാസുദേവൻ നായരുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ്. കെ. പൊറ്റെക്കാടിന്റെയുമൊക്കെ തട്ടകത്തിൽ സാഹിത്യോൽസവത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലബ്ധി. മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോല്സവത്തിന്റെ ഡയറക്ടർ കൂടിയായ എൻ. എസ്. മാധവന് കേരളപ്പിറവി ദിനത്തിലെ അംഗീകാരം കൂടിയായി എഴുത്തച്ഛൻ പുരസ്കാരം