മാനസികരോഗ ചികില്‍സകഴിഞ്ഞ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ മടിയ്ക്കുന്നവരെ ചേര്‍ത്തുപിടിയ്ക്കുന്ന തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്‍റെ പദ്ധതിയാണ് വെഞ്ഞാറുമൂട്ടിലെ ശ്രദ്ധ കെയര്‍ ഹോം. വീടാന്തരീക്ഷത്തില്‍ ശ്രദ്ധയോടെ നോക്കിയാണ് ഇവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരുന്നത്. മാനസിക സന്തോഷത്തിനുള്ള ചികില്‍സയില്‍ വിനോദയാത്ര മുതല്‍ സിനിമ വരെ ഉള്‍പ്പെടുന്നു.
ചേര്‍ത്തുപിടിയ്ക്കലിന്‍റെ നല്ല പാഠമായ ശ്രദ്ധകെയര്‍ഹോമില്‍ സംസ്ഥാനകത്തു നിന്നും പുറത്തുനിന്നുമുള്ള 51 പേരുണ്ട് . ആദ്യം മടിച്ച വീട്ടുകാര്‍ രോഗം പൂര്‍ണമായി ഭേദമായെന്നു ബോധ്യപ്പെട്ടപ്പോള്‍ തിരികെ വിളിച്ചിട്ടും പോകാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍. അത്രത്തേളം നല്ല അന്തരീക്ഷത്തിലാണ് പ്രവര്‍ത്തനം. ജീവിതത്തില്‍ ഒറ്റപ്പെട്ടെന്ന തോന്നലിനെ പാട്ടിലൂടെയും കൃഷിയിലൂടെയുമൊക്കെ മറികടക്കുകയാണിവര്‍.
നിലവില്‍ പുരുഷന്‍മാര്‍ മാത്രമാണു ഇവിടെയുള്ളത്. സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്താനുളള പദ്ധതിയും മനസിലുണ്ട്. കൃഷിയിലൂടെ ലഭിക്കുന്ന ചെറുതെങ്കിലുമുള്ള വരുമാനം ജില്ലാ പഞ്ചായത്തിനെ തിരികെയും ഏല്‍പ്പിക്കുന്നുണ്ട് . ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റിയ്ക്കാണ് പദ്ധതിയുടെ മേല്‍നോട്ടം.