ഓഫ് സീസണിലും മലയാളികളുടെ ചക്കയും കപ്പയും കഴിയ്ക്കാന്‍ വഴി ആലോചിച്ച് ആലോചിച്ചാണ് എറണാകുളം സ്വദേശി നീത ടിനു സംരംഭക്കുപ്പായം അണിയുന്നത്. അതോടെ പ്ലാനെറ്റ് റൂട്ട്സ് എന്ന കടയും പിറന്നു. ശീതീകരിച്ച ഭക്ഷണത്തിന്‍റെ വലിയ സാധ്യതകളാണ് നീത മലയാളിയ്ക്ക് മുന്നില്‍ തുറന്നിട്ടത്.