എൽഇഡി ബൾബുകളും തെരുവ് വിളക്കുകളും നിർമിക്കുന്ന കാസർകോട് പിലിക്കോടെ ഒരുകൂട്ടം വനിതകളുടെ വിശേഷങ്ങളാണ് ഇനി. ഗ്രാമകിരണം എന്ന പേരിലാണ് ബൾബുകൾ വിപണിയിൽ എത്തിക്കുന്നത്. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും തെരുവ് വിളക്കുകൾ നൽകുന്നതും സർവീസ് ചെയ്യുന്നതും ഇവരാണ്.