ആരെ കണ്ടാലും നിറഞ്ഞ ചിരിയോടെ, വാ തോരാതെ സംസാരിക്കുന്ന കൊച്ചി പള്ളുരുത്തിയിലെ സെലസ്റ്റീന. പക്ഷേ മൂന്നുവർഷം മുൻപ്, സ്തനാർബുദം ആണെന്നറിഞ്ഞ നിമിഷം ചിരി മാഞ്ഞു. പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കണമെന്ന ദൃഢനിശ്ചയം എടുത്ത സെലസ്റ്റിന, രോഗത്തെ തോൽപ്പിച്ച് മൂന്നു വർഷങ്ങൾക്കിപ്പുറം ആ പഴയ ആളായി.
അർബുദത്തിന് ആത്മഹത്യയല്ല പരിഹാരം എന്ന് തോന്നിയ ആ നിമിഷം ഇങ്ങനെ.ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്ന തിരിച്ചറിവോടെ മുന്നോട്ട്.പള്ളുരുത്തിയിലെ ഹോമിയോ ക്ലിനിക്കിൽ ജീവനക്കാരി ആയിരുന്ന സെലസ്റ്റീനയ്ക്ക് ചികിത്സാ കാലയളവിൽ ഒന്നും ചെയ്യാതെ വീട്ടിലിരിക്കേണ്ടി വന്നു. ചികിത്സ പൂർത്തിയായി ആരോഗ്യം വീണ്ടെടുത്തതോടെ, വീണ്ടും തൊഴിലിടത്തേക്ക്.എറണാകുളം ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ സേവനങ്ങൾക്ക് നന്ദി പറയുകയാണ് സെലസ്റ്റീന. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന യാത്രകളിലും ആഘോഷ പരിപാടികളിലും മുന്നിൽ തന്നെയുണ്ട് ഈ 57കാരി.