എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. മനോരമന്യൂസ് സാമൂഹിക പ്രതിബദ്ധത ദൗത്യം കേരള കാന്‍ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി ലിംഫോമയുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ബിലീവേഴ്സ് മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ ഹെമറ്റോളജി & ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് കണ്‍സള്‍ട്ടന്‍റ് ഡോ.ആകാശ് ചോഴക്കാട് മറുപടി പറയുന്നു.