രാകി രാകി മിനുക്കി ജീവിതത്തിന്റെ തിളക്കം കൂട്ടിയ അനുഭവമാണ് കത്തി വ്യവസായത്തിലൂടെ പേരറിയിച്ച പാലക്കാട് സ്വദേശിനി കൃഷ്ണകുമാരിക്കുള്ളത്. ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. കഞ്ചിക്കോട് സ്വന്തമായി ഫാക്ടറിയും പത്തിലേറെ തൊഴിലാളികളും കുടുംബശ്രീയിലൂടെ തുടങ്ങിയ സംരംഭകയുടെ കരുത്താണ്.