പാലക്കാട്ടെ ഇടതുെഎക്യത്തെ ദുർബലമാക്കി സിപിഎം സിപിെഎ നേതാക്കൾ തമ്മിൽ വാക്്്പോര്. സിപിഎം നേതാവും ഷൊർണൂർ എംഎൽഎയുമായ പികെ ശശിയും സിപിെഎ ജില്ലാ സെക്രട്ടറി സുരേഷ് രാജുമാണ് പ്രസ്താവനകളുമായി രംഗത്തുളളത്. സാമൂഹീകമാധ്യമങ്ങളിലൂടെ അണികളും വിഷയം ഏറ്റുപിടിച്ചു
സിപിെഎ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് മണ്ണാർക്കാട് കുമരംപുത്തൂരിൽ സിപിെഎയുടെ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സിപിഎം നേതാവും എംഎൽഎയുമായ പി.കെ.ശശിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. തമ്പുരാൻ എന്ന് എംഎൽഎയെ വിശേഷിപ്പിച്ച്, തമ്പുരാന്റെ മുതുമുത്തച്ഛന്മാർ വിചാരിച്ചിട്ട് സിപിഐ യെ തകർക്കാനായിട്ടില്ലെന്ന് സുരേഷ് രാജിൻറെ വിമർശനം.
കുമരംപുത്തൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഖലയിൽ സിപിഎംസിപിെഎ തർക്കം നിലനിന്നിരുന്നു. സിപിഎമ്മിന്റേത് അവസരവാദരാഷ്ട്രീയമെന്നും സുരേഷ്്്രാജ്. സുരേഷ്്്രാജിന് ധിക്കാരമാണെന്നും പുല്ലുവില കൽപ്പിക്കുന്നില്ലെന്നും പി.കെ.ശശി എംഎൽഎയുടെ മറുപടി. മണ്ണാക്കാട് , മണ്ണൂർ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമാണ്.