ap-abdullakutty-ak-gopalan-susheela-gopalan

കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രണയത്തെക്കുറിച്ചു വി.ടി.ബൽറാം എംഎൽഎയുടെ പരാമർശമുണ്ടാക്കിയ വിവാദത്തിനിടെ, എകെജി-സുശീല പ്രണയത്തെ വാഴ്ത്തി കോൺഗ്രസ് നേതാവ് മുൻ എംഎൽഎ എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സുശീലയ്ക്ക് എകെജിയോട് തോന്നിയ ഇഷ്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും എഴുതപ്പെടാതെ പോയ നല്ലൊരു പ്രണയകാവ്യമാണ്, പ്രേമത്തിനു കണ്ണും കാതും മൂക്കും മാത്രമല്ല പ്രായവും ഇല്ലെന്നു കരുതിയാൽ ഈ പ്രശ്നങ്ങളെല്ലാം തീരും എന്നു മുൻകമ്യൂണിസ്റ്റ് കൂടിയായ അബ്ദുല്ലക്കുട്ടി പറയുന്നു.