private-bus-colour-1

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിറം മാറി തുടങ്ങി. ഇളം പച്ച, നീല, മെറൂണ്‍ തുടങ്ങി നിറങ്ങളാണ് ഇനി മുതല്‍ ബസുകള്‍ക്ക് പൊതുവായി ഉണ്ടായിരിക്കുക. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഏകീകൃത നിറം നിര്‍ബന്ധമാക്കിയിട്ടുണ്ട് 

 

ബസ്സുകളെ ഇനി മുതല്‍ നിറം നോക്കി തരംതിരിക്കാം. ഇളം പച്ച നിറത്തില്‍ സിറ്റി സര്‍വ്വീസ് ബസുകള്‍, റൂറല്‍ സര്‍വ്വീസുകള്‍ നടത്തുന്ന ഒാര്‍ഡിനറി ബസ്സുകള്‍ ആകാശ നീല നിറത്തിലും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വ്വീസുകള്‍ നടത്തുന്ന ബസ്സുകള്‍ മെറൂണ്‍ നിറത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈമാസം മുതല്‍ ആര്‍ടിഒ ഒാഫീസില്‍ പ്രവര്‍ത്തനക്ഷമത പരിശോധനയ്ക്കെത്തുന്ന ബസ്സുകളെല്ലാം നിറംമാറ്റി വരണം. 

 

ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് മൂന്ന് നിറങ്ങള്‍ തിരഞ്ഞെടുത്തത്. വിവിധ നിറങ്ങള്‍ പരിഗണനയ്ക്കെത്തിയെങ്കിലും യാത്രക്കാര്‍ക്കെളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന നിറങ്ങളാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തിരഞ്ഞെടുത്തത്. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഇനി ഈ നിറങ്ങള്‍ നിര്‍ബന്ധം. മറ്റ് ഗ്രാഫിക്സുകളോ സ്റ്റിക്കറുകളോ അനുവദിക്കില്ല