71 ദിവസംകൊണ്ട് ഒരുലക്ഷം നിര്‍ദ്ധനരോഗികള്‍ക്ക് പൊതിച്ചോറുനല്കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമാണ് പൊതിച്ചോറുനല്കിയത്.
വയറെരിയുന്നവര്‍ക്ക് മിഴിനിറയാതിരിക്കാന്‍ എന്നതാണ് പദ്ധതി. 71 ദിവസംകൊണ്ട് പത്തനംതിട്ടജനറലാശുപത്രിയില് വിതരണം ചെയ്തത് ഒരുലക്ഷം ഭക്ഷണപ്പൊതികള്‍.
കീഴ്കമ്മറ്റികളുടെ നേതൃത്വത്തിലാണ് ജില്ലാകമ്മിറ്റി പദ്ധതിനടപ്പാക്കുന്നത്. ഓരോദിവസവും ഓരോകീഴ്കമ്മറ്റിക്കാണ് ചുമതല. നാട്ടുകാരില്‍ നിന്ന് ഭക്ഷണപൊതിശേഖരിച്ച് ജനറലാശുപത്രിയില്‍ വിതരണത്തിനെത്തിക്കുന്നു. നിര്‍ധനരായവര്‍ക്ക് പൊതിച്ചോറ് വിതരണം സഹായവുമാകുന്നു. നാട്ടുകാരുടെ സഹയത്തോടെ പദ്ധതിതുടരാനാണ് തീരുമാനം.