ടെറര്‍ ഓഫ് വാറെന്ന ഒറ്റ ഫോട്ടോയിലൂടെ വിയറ്റ്നാം യുദ്ധഭീകരത ലോകത്തിന് മുന്നിലെത്തിച്ച പ്രശസ്ത ഫൊട്ടോഗ്രഫര്‍  നിക്ക് ഉട്ട് ദീര്‍ഘകാലങ്ങള്‍ക്ക് ശേഷം കാമറയുമായി വീണ്ടും വിയറ്റ്നാമിലേക്ക് .പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ ഫോട്ടോയിലെ പെണ്‍കുട്ടി കിം ഫുക്കും ഇത്തവണ നിക്കിനൊപ്പമുണ്ട്. യാത്രക്ക് തുടക്കമിടുന്നതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും.

 

കോഴിക്കോട് പൗരാവലി നിക്ക് ഊട്ടിന് നല്‍കിയ സ്വീകരണത്തിനിടെയാണ് മീഡിയ അക്കാദമി ചെയര്‍മാന്‍ ആ സ്വപ്ന പദ്ധതിയെ കുറിച്ച് അറിയിച്ചത്. ലോക പത്രഫോട്ടോഗ്രഫി എക്സിബിഷന്റെ അംബാസിഡറായി അടുത്ത വര്‍ഷം കേരളത്തിലെത്തുന്ന നിക്ക് ഊട്ട്  തിരികെ മടങ്ങുന്നത് വിയറ്റ്നാമിലേക്കാണ്. 

 

ഒപ്പം നാംപാം നിക്ക് ഊട്ടിന് പുലിസ്റ്റര്‍ അവാര്‍ഡ് നേടികൊടുത്ത ഫോട്ടോയിലെ പെണ്‍കുട്ടി കിംഫൂത്തുമുണ്ട് കൂടെ.ലക്ഷ്യം ഒന്നുമാത്രം .പഴയ വിയറ്റ്നാമിന്റെ പുതിയ മുഖം ലോകത്തെ കാണിക്കുക. എം.ടി വാസുദേവന്‍ നായര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഇന്ന് തലശേരി സന്ദര്‍ശിക്കുന്ന നിക്ക് ഊട്ട്  തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് നിന്നും മടങ്ങും