ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പേ പദ്ധതികളുടെ പിതൃത്വത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നു. ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്‍റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇരുപത് കോടി രൂപ അനുവദിച്ച സംഭവത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലടിക്കുന്നത്.
ശബരിമല ക്ഷേത്രത്തിന്‍റെ പ്രവേശന കവാടമെന്ന നിലയില്‍ ചെങ്ങന്നൂര്‍ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇരുപത് കോടി രൂപ അനുവദിച്ചത്. കുമ്മനം രാജശേഖരന്‍റെയും, പി.എസ്.ശ്രീധരന്‍ പിള്ളയുടെയും നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ പുതിയ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നായിരുന്നു സ്ഥലം എം.പിയുടെ പ്രതികരണം.
ചെങ്ങന്നൂരിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്‍റെ പേരിലും സമാനമായ രീതിയില്‍ അവകാശത്തര്‍ക്കം ഉണ്ടായിരുന്നു.