TAGS

ഒൻപതുകാരിക്ക് എച്ച് ഐ വി ബാധിച്ച തിരുവനന്തപുരം ആർ സി സിയിൽ ആധുനിക രക്ത  പരിശോധനാ സംവിധാനമായ ന്യൂക്ലിക് ആസിഡ് ടെസ്റ്റില്ല.  വൈറസ് ശരീരത്തിൽ ബാധിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനാകുന്ന പരിശോധനയാണ് നാറ്റ് ടെസ്റ്റ്. കുട്ടിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചതിനേത്തുടർന്ന് നാറ്റ് പരിശോധന ഏർപ്പെടുത്തുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി. 

 

രക്ത ദാതാവ് വിൻഡോ പിരീയ ഡ് അഥവാ വൈറസ് ബാധിച്ച് ആദ്യ ദിനങ്ങളിലാണെങ്കിൽ കണ്ടെത്തുക പ്രയാസമാണ്. നിലവിൽ ആർ സി സിയിലുള്ള പരിശോധന സംവിധാനങ്ങളുപയോഗിച്ച് വൈറസ് ബാധിച്ച് 22 ദിവസങ്ങൾ കഴിഞ്ഞാലെ കണ്ടെത്താനാകൂ. എന്നാൽ ഈ വിൻഡോ പിരീഡ് ഏഴു മുതൽ 11 ദിവസം വരെ കുറയ്ക്കാൻ സാധിക്കുന്ന ആധുനിക പരിശോധനാ സംവിധാനമാണ് നാറ്റ് അഥവാ ന്യൂക്ലിക്ക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ്. നിലവിൽ ഐ എം എ ബ്ലഡ് ബാങ്കിലും ചുരുക്കം ചില സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ഈ പരിശോധനയുള്ളത് ഒരു വർഷം മുമ്പ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി നാറ്റ് സംവിധാനമൊരുക്ക.ണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അവഗണിച്ചു.കുട്ടിക്ക് എച്ച് ഐ വി കണ്ടെത്തിയതിനേത്തുടർന്ന് ആധുനിക പരിഗോധന സംവിധാനം  ഉടൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പു നല്കിയിട്ട് ആറുമാസം പിന്നിട്ടു. വിൽ ഡോ പിരീഡി ഡിലുള്ള രക്തം സ്വീകരിച്ചതുകൊണ്ടാണ് കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതെന്ന വാദമുയർത്തുമ്പോൾത്തന്നെ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കന്നില്ലെന്നും വ്യക്തം.