Ifthar-party-hosted-by-Rame

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മക‌ന്‍ രമിത്തിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുനൂറ്റിപത്താം റാങ്കിന്റെ മധുരം. കേരളത്തില്‍ െഎ.എ.എസ് ഒാഫീസറായി സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രമിത് മനോരമ ന്യൂസിനോട് പറഞ്ഞു.   

കന്റോണ്‍മെന്റ് ഹൗസിലേക്ക് ആഹ്ലാദവാര്‍ത്തയെത്തിയപ്പോള്‍ രമിത് ആദ്യം വിളിച്ചത് അച്ഛനെയാണ്. അച്ഛനും സഹോദരന്‍ രോഹിത്തും എറണാകുളത്തായതിനാല്‍ അമ്മ അനിത മധുരം നല്‍കി സന്തോഷം പങ്കുവച്ചു.അച്ഛന്‍ രാഷ്ട്രീയക്കാരനായത് ഏറെ തുണച്ചുവെന്നും രമിത്. 

നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിങ് കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ രമിത്തിനു നാല് ഐടി കമ്പനികളിൽ ജോലി വാഗ്ദാനം ലഭിച്ചിരുന്നു. ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് സിവിൽ സർവീസെന്ന മോഹമുദിച്ചത്. മൂന്നാമത്തെ ശ്രമത്തിലാണു രമിത് റാങ്ക് പട്ടികയിൽ എത്തുന്നത്. ഇപ്പോഴത്തെ റാങ്ക് അനുസരിച്ച് ഐപിഎസ് കിട്ടാനാണു സാധ്യത. ഐഎഎസ് ഉറപ്പിക്കാൻ ഒരു വട്ടം കൂടി ശ്രമിക്കാനാണ് തീരുമാനം. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മക‌ന്‍ രമിത്തിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുനൂററിപത്താം റാങ്കിന്റെ മധുരം. കേരളത്തില്‍ െഎ.എ.എസ് ഒാഫീസറായി സേവനം ചെയ്യണമെന്നാണ്  ആഗ്രഹമെന്ന് രമിത് മനോരമ ന്യൂസിനോട് പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് ആഹ്ലാദവാര്‍ത്തയെത്തിയപ്പോള്‍  രമിത് ആദ്യം വിളിച്ചത് അച്ഛനെയാണ്. അച്ഛനും സഹോദരന്‍ രോഹിത്തും എറണാകുളത്തായതിനാല്‍ അമ്മ അനിത മധുരം നല്‍കി സന്തോഷം പങ്കുവച്ചു.

 

അച്ഛന്‍ രാഷ്ട്രീയക്കാരനായത് ഏറെ തുണച്ചുവെന്നും രമിത്. നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിങ് കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ രമിത്തിനു നാല് ഐടി കമ്പനികളിൽ ജോലി വാഗ്ദാനം ലഭിച്ചിരുന്നു. ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് സിവിൽ സർവീസെന്ന മോഹമുദിച്ചത്. മൂന്നാമത്തെ ശ്രമത്തിലാണു രമിത് റാങ്ക് പട്ടികയിൽ എത്തുന്നത്. ഇപ്പോഴത്തെ റാങ്ക് അനുസരിച്ച് ഐപിഎസ് കിട്ടാനാണു സാധ്യത.  ഐഎഎസ് ഉറപ്പിക്കാൻ ഒരു വട്ടം കൂടി ശ്രമിക്കാനാണ് തീരുമാനം. 

സിവിൽ സർവീസ് നേടിയ മകനോട് ചെന്നിത്തല പറഞ്ഞു: ബഹുത് ബഡിയാ കിയാ..!