TAGS

കുറ്റ്യാടി ചുരത്തിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു. താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ ആയതിനാൽ കുറ്റ്യാടി ചുരത്തിലൂടെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതാണ് ഗതാഗത തടസത്തിന് കാരണം. മഴ കനത്തതോടെ മണ്ണിടിച്ചിലും രൂക്ഷമായിട്ടുണ്ട്. 

 

കഴിഞ്ഞ എതാനും ദിവസമായി കുറ്റയാടി ചുരത്തിലെ സ്ഥിതി ഇതാണ്. ഗതാഗത സ്തംഭനം രൂക്ഷം. മണ്ണിടിച്ചിലിനെ തുടർന്ന് താമരശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതോടെ കുറ്റിയാടി ചുരത്തെയാണ് വാഹനങ്ങൾ ആശ്രടിക്കുന്നത്. കനത്ത മഴയിൽ ഇവിടെയും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. എന്നാൽ റോഡിൽ വീണ മണ്ണ് നീക്കം ചെയ്യാൻ പോലും പൊതുമരാമത്തു വകുപ്പ്  തയ്യാറായിട്ടില്ല. 

 

കുറ്റിയാടി ടൗണിൽ നാലിരട്ടിയാണ് വാഹനങ്ങൾ കൂടിയത്.  മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനം ഇവിടുത്തുകാർക്ക് ശീലമായി കഴിഞ്ഞു. കച്ചവടത്തെയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്.