കൊച്ചി മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയവരിൽ രണ്ടുവിദ്യാർഥികളും. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെല്ലാം പുറത്ത് നിന്നെത്തിയവരെന്ന് സ്ഥിരീകരിച്ചു. മുഖ്യപ്രതി മുഹമ്മദ് മഹാരാജാസിലെ ബിരുദവിദ്യാര്‍ഥി.
മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ മൂന്നു എസ്ഡിപിഐക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. റിയാസ് , ബിലാല്‍ , ഫാറൂഖ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിടികൂടാനുള്ള എട്ടുപേര്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. അതേസമയം കുത്തേറ്റ മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ കൃഷ്ണയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രി സി.രവിന്ദ്രനാഥ് അഭിമന്യുവിന്‍റെ വീട് സന്ദര്‍ശിച്ചു.
കോളജ് മതിലിൽ ക്യാംപസ് ഫ്രണ്ടും എസ്എഫ്ഐയും മത്സരിച്ചാണ് എഴുതുന്നത്. ഒടുക്കം ആദ്യം എഴുതിയവരുടേതിനു മേലേ അടുത്ത കൂട്ടർ എഴുതിത്തുടങ്ങി. ക്യാംപസ് ഫ്രണ്ട് എന്നെഴുതിയതു മായ്ക്കാതെ മുകളിൽ വർഗീയത എന്നുകൂടി എഴുതിചേർത്തു. ഇന്നു തുടങ്ങുന്ന അധ്യയന വർഷത്തിൽ നവാഗതരെ വരവേൽക്കാനായി തയാറാക്കിയ ബോർഡുകൾ ക്യാംപസ് ഫ്രണ്ടുകാർ നശിപ്പിക്കാൻ ഒരുങ്ങിയെന്ന് എസ്എഫ്ഐയും ആരോപിക്കുന്നു. സ്ഥലത്തു വച്ചു കുത്തേറ്റ അഭിമന്യൂ തൊട്ടടുത്ത ജനറൽ ആശുപത്രിയിൽ എത്തുമ്പോഴേക്കു മരിച്ചിരുന്നു.