മൂന്നാറിന്റെ ഒറ്റപ്പെട്ട മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങി. ഓഗസ്ററ് മാസം പകുതിയോടെ നീലവസന്തം വിരുന്നെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ കാണാനെത്തുന്ന ലക്ഷക്കണക്കിനു സഞ്ചാരികൾക്കു ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പടെ സൗകര്യങ്ങൾ പര്യാപ്തമല്ല.
മഴ തകർത്തു പെയ്തിട്ടും നീലക്കുറിഞ്ഞി കൊഴിഞ്ഞിട്ടില്ല, വരാൻപോകുന്ന വിസ്മയ വസന്തത്തിന്റെ ട്രെയ്ലർ പോലെ വിവിധ ഇനങ്ങളിൽ ഉള്ള കുറിഞ്ഞി ചെടികൾ മൂന്നാറിലും പരിസരങ്ങളിലും ഇങ്ങനെ പൂവിടർത്തി നിൽക്കുന്നു.
പത്തു ലക്ഷത്തിലധികം ആളുകൾ കുറിഞ്ഞിക്കാഴ്ച്ച കാണാൻ എത്തുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് മുതൽ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലം. എന്നാൽ ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ദിവസവും നാലായിരം പേരെ മാത്രമേ പ്രവേശിപ്പിക്കു. ഇത് സഞ്ചാരികളെ പ്രതിസന്ധിയിലാക്കും.