സ്വന്തം ജീവിതം വലിയ വാർത്തയായതറിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാനെത്തിയതാണ് ഹനാന്‍. ബുധനാഴ്ച ആയതിനാൽ യൂണിഫോം ആയിരുന്നില്ല വേഷം. തമ്മനം മാർക്കറ്റിൽ അവൾ മീൻ വിൽക്കുന്നതിന് തൊട്ടടുത്തുള്ള വീട്ടിലിരുന്ന് സംസാരിച്ചപ്പോൾ ഹനാ‍ൻ ചിരിച്ചു, കുടുംബത്തെപ്പറ്റി പറഞ്ഞപ്പോൾ ശബ്ദമിടറി, കണ്ണുനിറഞ്ഞു. മീൻവിൽപ്പനയും പഠനവും അതിനിടയിലെ ഓട്ടപ്പാച്ചിലുമെല്ലാം അവൾ പറഞ്ഞു. 

 

ഈ ഓട്ടത്തിനിടയിൽ ഉറക്കം ശരിയാകാതെ വരുമ്പോൾ പ്രശ്നമില്ലേയെന്ന് ചോദിച്ചപ്പോള്‍ എന്റെ ഉറക്കമൊക്കെ പോയിട്ട് നാളെത്രയായീന്ന് ചിരിച്ചുകൊണ്ട് മറുപടി. സ്വതസിദ്ധമായ ചിരിയും ആത്മവിശ്വാസവും തെളിയുന്ന വാക്കുകളില്‍ അവള്‍ ജീവിതം പറയുന്നു ഈ വിഡിയോയില്‍.