wayanad-house-flood

തോരാതെ പെയ്ത മഴയും  ഉരുൾപൊട്ടിയതും ബാണാസുരസാഗർ ഡാം തുറന്നതുമാണ് വയനാടിനെ ദുരിതകയത്തിലാക്കിയത്. വീടിന്റെ ആധാരം പോലും നഷ്ടപ്പെട്ട് ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത് ആയിരങ്ങളാണ്. പുതുശേരിക്കടവ് സ്വദേശനിയായ അറുപത്തിയഞ്ചുകാരി നബീസയ്ക്ക് മഴക്കെടുതി ബാക്കി നൽകിയത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാത്രമാണ്. മിക്കവരുടെയും സ്ഥലത്തിന്റെ ആധാരമടക്കം എല്ലാ രേഖകളും നനഞ്ഞു കുതിർന്നു. വീട്ടുപകരണങ്ങൾ ഒന്നുപോലും തിരികെ ലഭിക്കാത്തവരും നിരവധിയാണ്.