പ്രളയക്കെടുതിയിലായ കേരളത്തെ കൈപിടിച്ചുയർത്താൻ 700 കോടി ധനസഹായം പ്രഖ്യാപിച്ച് യുഎഇക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സോഷ്യൽ മീഡിയയിലെ താരം.
പ്രളയബാധിതരെ സഹായിക്കാൻ ദേശീയ അടിയന്തര സമിതിക്കും യുഎഇ സര്‍ക്കാർ രൂപം നൽകിയിട്ടുണ്ട്. അവശ്യസമയത്ത് ഒപ്പം നിന്നതിനുള്ള നന്ദിപ്രകടവും പോസ്റ്റുകളിൽ കാണാം. താങ്ക്യു യുഎഇ, ടുഗതർ ഫോർ കേരള എന്നീ ഹാഷ്ടാഗുകളും പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് സഹായകാര്യം അറിയിച്ചത്. യുഎഇയോടുള്ള നന്ദി അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.
പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വൻ സഹായവുമാണ് യുഎഇ ഭരണകൂടം നല്‍കിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യങ്ങൾ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിഷമം മനസിലാക്കി സഹായം വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരികൾക്ക് മലയാളികളുടെ പേരിൽ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രമുഖ വ്യവസായി യൂസഫ് അലി രാവിലെ പെരുന്നാൾ ആശംസകൾ അറിയിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ സന്ദർശിച്ചിച്ചിരുന്നു. ഈ സമയത്താണ് യുഎഇയുടെ സഹായം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയോട് സംസാരിച്ച കാര്യം യൂസഫ് അലിയോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ വിഷമത്തിൽ സഹായിക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ തയാറാവുകയാണ്.
നമ്മളിൽ ലക്ഷക്കണക്കിന് ആളുകളുടെ രണ്ടാം വീട് ആയിട്ടാണ് ഗൾഫ് രാജ്യങ്ങളെ കാണുന്നത്. ഇവിടെയുള്ള പല കുടുംബങ്ങളുടെയും മനസ്ഥിതി അതാണ്.
ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകളും ആ നിലയിൽ തന്നെയാണ് മലയാളികളെ കാണുന്നതും. ഗൾഫിലെ ഏതാനും ജോലിക്കാർ മാത്രമല്ല മലയാളികൾ എന്നതാണ് അവരുടെ പ്രത്യേകത. ഗൾഫിലുള്ള ജനസംഖ്യയും വീടുകളും എടുത്താൽ പല വീടുകളുമായി ഒരു മലയാളി ബന്ധം ഉണ്ടാകും.
പല തരത്തിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതു. അതിനാൽ എല്ലാ കാര്യങ്ങളിലും ഗൾഫിൽ ഒരു മലയാളി ടച്ച് ഉണ്ട്. പ്രളയത്തിന്റെ ഭാഗമായി നമ്മളെ പോലെ തന്നെ വികാരം കൊള്ളുന്നതാണ് ഗൾഫിൽ ഉള്ളവരും. സമ്മളെ സഹായിക്കാൻ തയാറാകുന്നവരാണ് ഇവർ. പലരും പല തരത്തിലുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുഎഇ സർക്കാർ നമ്മുടെ ഈവിഷമത്തിൽ പങ്കുചേരാനും സഹായിക്കാനും തയാറായിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത് യുഎഇ കൗൺസിൽസ് സംസാരിച്ചിട്ടുണ്ട്. ഹിസൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്നലെ പ്രധാനമന്ത്രിയുടെ അടുത്ത് കേരളത്തിന്റെ കാര്യം സംസാരിച്ചിട്ടുണ്ട്.
700 കോടി രൂപയാണ് യുഎഇയുടെ സഹായം. ഇത് നമ്മുടെ വിഷമമം മനസിലാക്കിയുള്ള സഹായവാഗ്ദാനമാണ്. ഇത്തരമൊരു തീരുമാനമെടുക്കാൻ തയാറായ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖാലിഫ ബിൻ സായിദ്, യുഎഇ വൈസ് പ്രസിഡന്റ്ും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രിയോട് സംസാരിച്ച യുഎഇ ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ തുടങ്ങി എല്ലാവരോടുമുള്ള നന്ദി മലയാളികൾക്ക് വേണ്ടി രേഖപ്പെടുത്തുന്നു– മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുനരധിവാസമെന്നാൽ തകര്‍ന്നത് അതേപടി പുനഃസ്ഥാപിക്കലല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയക്കെടുതിയിൽ തകർന്നത് അതേപടി പുനഃസ്ഥാപിക്കലല്ല ലക്ഷ്യമിടുന്നത്.
10,000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കുമെന്നു പറഞ്ഞ അദ്ദേഹം വായ്പാപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ സഹായം തേടും. തൊഴിലുറപ്പു പദ്ധതിക്ക് ഉൾപ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.