പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹായവുമായി മുൻ മന്ത്രി ടി.യു.കുരുവിള. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 13 സെൻറ് സ്ഥലവും രണ്ട് ലക്ഷം രൂപയുമാണ് ടി.യു കുരുവിള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 

 

കോതമംഗലം നെല്ലിക്കുഴിയിലെ പതിമൂന്ന് സെൻറ് സ്ഥലമാണ് ടി.യു.കുരുവിള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 19 സെൻറ് സ്ഥലമായിരുന്നു ഇവിടെ കുരുവിളയുടെ പേരിലുണ്ടായിരുന്നത്. ഇതിൽ ആറ് സെൻറ് സ്ഥലം ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് നേരത്തെ വിട്ടു നൽകി. അവശേഷിക്കുന്ന പതിമൂന്ന് സെൻറാണ് മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഈ സ്ഥലത്തിന് ഏകദേശം 25 ലക്ഷം രൂപ വിപണിമൂല്യമുണ്ട്. കേരള ജനത ഒറ്റക്കെട്ടായി നിൽക്കുന്ന ഈ പ്രഉയകാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് തന്റെ കടമയാണെന്ന് TU കുരുവിള പറഞ്ഞു.

 

സ്ഥലത്തിനു പുറമേ രണ്ട് ലക്ഷം രൂപയും ടി.യു കുരുവിള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. . കോതമംഗലം റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ തഹസിൽദാർ ലാലു രണ്ട് ലക്ഷം രൂപയുടെ ചെക്കും, 13 സെന്റ് സ്ഥലത്തിന്റെ പ്രമാണവും, സമ്മതപത്രവും ഏറ്റുവാങ്ങി.