"ഹലോ..നിങ്ങളുടെ വീടിന്റെ പരിസരത്ത് അരമണിക്കൂറിനുള്ളില്‍ഇടിയുംമിന്നലും ഉണ്ടാകും. വീടിന് പുറത്തിറങ്ങരുത്"
ഇങ്ങനെയൊരു സന്ദേശം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും. സംഭവം സത്യമാണ് കേരളത്തിലല്ല ആന്ധ്രയിലാണെന്ന് മാത്രം.ഇടിമിന്നല്‍പോലും മുന്‍കൂട്ടി പ്രവചിക്കാന്‍കഴിയുന്ന,,,, കുറ്റമറ്റ മുന്നറിയിപ്പ് സംവിധാനം ,,,കേരളത്തിന് മുന്നില്‍അവതരിപ്പിച്ച് ആന്ധ്ര സര്‍ക്കാര്‍. ഒരുദിവസം ഇരുപതുലക്ഷംപേര്‍ക്ക് മൊബൈല്‍ഫോണിലൂടെ വിവരങ്ങള്‍കൈമാറാനാകുമെന്ന് മലയാളി ഐ.എ.എസ് ഒാഫിസറായ എ.ബാബു വിശദീകരിച്ചു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിവരങ്ങള്‍ക്ക് പുറമെ കാലാവസ്ഥാ മാറ്റങ്ങള്‍അറിയാനുള്ള സംവിധാനങ്ങള്‍സ്വന്തമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്രമുഖ്യമന്ത്രിയുടെ ഒാഫിസ് നേരിട്ട് നിയന്ത്രിക്കുന്ന റിയല്‍ടൈം ഗവേര്‍ണന്‍സ് സംവിധാനത്തിന്‍കീഴിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതില്‍16 ശാസ്തജ്ഞരും ഉള്‍പ്പെടുന്നു. ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ എല്ലാ താലൂക്കുകളിലും 1600 ഒാട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങള്‍സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ചെറിയമാറ്റങ്ങള്‍പോലും ഉടന്‍തിരിച്ചറിയുന്നു. 1996 മുതല്‍ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു. അതായത് നൗ കാസ്റ്റിങ് സംവിധാനം
"അടുത്ത അരമണിക്കൂറില്‍എന്തുസംഭവിക്കും എന്ന് കൃത്യമായി പ്രവചരിക്കാം. അത് ഉടന്‍തന്ന അതാത് പ്രദേശത്തെ ജനങ്ങളെ അറിയിക്കാം. നിങ്ങളുടെ വീടിന് സമീപം ഇടിമിന്നല്‍വീഴാന്‍സാധ്യതയുണ്ട് അതുകൊണ്ട് വീട്ടിനുള്ളില്‍തന്നെ കഴിയുക എന്ന് മുന്നറിയിപ്പ് നല്‍കാം.ആന്ധ്രയിലെ ഒരുകോടി 42 ലക്ഷം കുടുംബങ്ങളില്‍96 ശതമാനം പേരുടെ ടെലിഫോണ്‍നമ്പരുകള്‍സര്‍ക്കാരിന്റെ പക്കലുണ്ട്. രണ്ടായിരം പേര്‍പ്രവര്‍ത്തിക്കുന്ന ഒരുകോള്‍സെന്റര്‍പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുദിവസം ഇരുപതുലക്ഷം പേരെ വിളിക്കാനാകും. ഒാട്ടോമാറ്റിക് ഐ.വി.ആര്‍.എസ് സംവിധാനം വഴി വായന വശമില്ലാത്തവര്‍ക്കും മുന്നറിയിപ്പ് നല്‍കാനാകും. ചുഴലിക്കാറ്റ് നിരന്തരം നാശം വിതയക്കുന്ന ആന്ധയില്‍ജനങ്ങളെ അഭയകേന്ദ്രങ്ങളില്‍കൃത്യമായി എത്തിക്കാനാകും. ഒരോ ഘട്ടത്തിലും നേവിയെയും ആര്‍മിയെയും ഒക്കെ ഉള്‍പ്പെടുത്തേണ്ട സന്ദര്‍ഭങ്ങളില്‍ആര് ആരെ വിളിക്കണം എന്നതൊക്കെ നിശ്ചിച്ചിട്ടുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് ആപത്തുവരാതെ സൂക്ഷിക്കാനാകുന്നു"- എ. ബാബു പറഞ്ഞു.
2003 ബാച്ചിലെ ഐ.എസ്.ഒാഫിസറായ ബാബു തിരുവനന്തപുരം അമ്പലത്തറ സ്വദേശിയാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റിയല്‍ടൈം ഗവേര്‍ണന്‍സ് സംവിധാനത്തിന്റെ ചീഫ് എക്സിക്യുട്ടിവ് ഒാഫിസറാണ് ഇദ്ദേഹം.
പരീക്ഷിച്ച് വിജയിച്ച മുന്നറിയിപ്പ് സംവിധാനവും അനുഭവസമ്പത്തും കൈമാറാനുള്ള സന്നദ്ധത അദ്ദഹം കേരളത്തെ അറിയിച്ചു. ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്ന രാജപ്പയോടൊപ്പം കേരളത്തിലെത്തിയായിരുന്നു ബാബു. രണ്ടാം ഘട്ട സഹായമായി 35 കോടി രൂപയുടെ ചെക്ക് മന്ത്രി ഇ.പി.ജയരാജന് കൈമാറി.നേരത്തെ പത്തുകോടി രൂപയും രണ്ടായിരം മെട്രിക്ക് ടൺ അരി ഉൾപ്പടെ 16 കോടി രൂപയുടെ അവശ്യവസ്തുക്കളും നൽകിയിരുന്നു. മൊത്തം 51 കോടിരൂപയുടെ സഹായമാണ് ആന്ധ്ര നല്‍കിയത്. നൽകിയതുകയുടെ ഒരു ഭാഗം പമ്പയുടെ പുനരുദ്ധാരണത്തിന് ചെലവിടണമെന്ന് ചിന്ന രാജപ്പ അഭ്യർഥിച്ചു. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഉറപ്പു നൽകി.