കലാമണ്ഡലം ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഭരണസമിതി അംഗം സത്യഭാമ രംഗത്ത്. കലാമണ്ഡലത്തില്‍ കലയ്ക്കു പകരം രാഷ്ട്രീയമാണ് അരങ്ങുവാഴുന്നതെന്ന് സത്യഭാമ തൃശൂരില്‍ കുറ്റപ്പെടുത്തി. 

ചെറുതുരുത്തി കലാമണ്ഡലം  ഭരണസമിതി അംഗമായിരുന്നു സത്യഭാമ. ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് എതിരെയാണ് ആക്ഷേപം ഉന്നയിച്ചത്. പണം ധൂര്‍ത്തടിക്കുന്നുവെന്നാണ് മുഖ്യആരോപണം. കലാമണ്ഡലത്തിലെ അധ്യാപകര്‍ മാനസികമായ പീഢിപ്പിക്കപ്പെടുന്നതായും സത്യഭാമ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം സ്വദേശിയായ കലാമണ്ഡലം സത്യഭാമയെ കഴിഞ്ഞ ദിവസമാണ് ഭരണസമിതിയില്‍ നിന്ന് പുറത്താക്കിയത്. കഥകളി ഗുരു പത്മനാഭനെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്ന സംഭാഷണം നവമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതില്‍ മാപ്പ് പറയാന്‍ തയാറായില്ലെന്നാണ് കുറ്റം. ഇതിന്റെ പേരിലായിരുന്നു സത്യഭാമയ്ക്കെതിരായ നടപടി.