ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച്  നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. തൃശൂരില്‍ ചേര്‍ന്ന സ്വകാര്യബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയോഗത്തിലാണ് തീരുമാനം. 

 

ഇന്ധനവില പല തവണ വര്‍ധിപ്പിച്ചിട്ടും ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന്  കോര്‍ഡിനേഷന്‍ കമ്മറ്റി ആരോപിച്ചു.  ഇതുമൂലം സര്‍വീസുകള്‍ നഷ്ടത്തിലാണ്. വാഹന നികുതിയില്‍‌ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയാറാണകണമെന്നും ഇല്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. 

 

മിനിമം ചാര്‍ഡ് എട്ടുരൂപയില്‍ നിന്ന് പത്തുരൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അ‍ഞ്ചില്‍ നിന്ന് രണ്ടരക്കിലോമീറ്റായി കുറയ്ക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള ചാര്‍ജ് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകള്‍ ഉന്നയിച്ചിട്ടുണ്ട്.  ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബസുകള്‍ക്കുളള ഡീസല്‍ വിലയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു‌.