പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നബിദിന സന്ദേശജാഥകള്‍ നടന്നിരുന്നു. നബിദിനത്തിന്റെ ഭാഗമായി കണ്ണൂർ പാപ്പിനിശ്ശേരി നടന്ന ജാഥക്കിടയിൽ ഒരു അപ്രതീക്ഷിത അതിഥി എത്തി. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് തന്റെ യാത്രക്കിടെ നബിദിന റാലി കണ്ട് ഇറങ്ങി ചെന്നത്. വാഹനം നിർത്തി ഇറങ്ങിച്ചെന്ന മന്ത്രി അവിടെയുള്ളവരുമായി സൗഹാർദം പങ്കുവെച്ച ശേഷമാണ് മടങ്ങിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.