pinarayi-cartoon

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂർ പ്രസിദ്ധീകരിച്ച വിവാദം അവസാനിക്കുന്നില്ല. ജൻമഭൂമി ദിനപത്രത്തിലാണ് വിവാദ ചിത്രം വന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. എന്നാൽ രണ്ടു മണിക്കൂറിനു ശേഷം കുറിപ്പ് പിൻവലിച്ചതോടെ വീണ്ടും വിവാദം തലപൊക്കി. 

 

ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂണിലാണ് ചിത്രം വന്നത്. കാർട്ടൂൺ വരച്ച ഗിരീഷ് മൂഴിപ്പാടം ഇനി ജൻമഭൂമിയിൽ വരക്കില്ലെന്നും ചിത്രവും ഭാഷയും ആരെയെങ്കിലും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ലെന്നും ഡപ്യൂട്ടി എഡിറ്ററുടെ വിശദീകരണകുറിപ്പിൽ പറയുന്നു. ചിത്രം വരച്ച ഗിരീഷ് ഇനി ജൻമഭൂമിയിൽ വരക്കില്ല. പ്രാദേശികമായ പറച്ചിലും ശൈലിയുമായിരുന്നു ആ കാർട്ടൂണിൽ. ഗിരീഷിനോടു തുടർന്ന് പംക്തിയിൽ വരക്കേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഇങ്ങനൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു. ആ കാർട്ടൂൺ മുൻനിർത്തി ഉയർന്ന വിവാദങ്ങൾ ഇതോടെ അവസാനിക്കണമെന്നു ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു– ഇതായിരുന്നു കാവാലം ശശികുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം

 

എന്നാൽ രണ്ടു മണിക്കൂറിനു ശേഷം വിശദീകരണപോസ്റ്റ് അപ്രത്യക്ഷമായി. പിൻവലിക്കാനുള്ള കാരണം വ്യക്തമല്ല.