കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
ഇരു പാലങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ദേശീയ പാതാവികസനത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
46 കോടി രൂപ ചെലവിലാണ് തൊണ്ടയാട് മേല്‍പ്പാലം നിര്‍മിച്ചത്. 51 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും കരാറുകാരായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റി അഞ്ച് കോടി രൂപ പൊതുമരാമത്ത് വകുപ്പിന് തിരിച്ച് നല്കി.
74 കോടി രൂപ അനുവദിച്ച രാമനാട്ടുകര മേല്‍പ്പാലം 63 കോടി രൂപയ്ക്കും പൂര്‍ത്തിയാക്കി.
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. പരിസ്ഥിതി സൗഹാദ്ദ രീതിയിലാകും പുനര്‍നിര്‍മാണം.