കേരള ചിക്കൻ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി പ്രകാരം കോഴി ഇനിമുതൽ 87 രൂപക്ക് ഉപഭോക്താൾക്ക് ലഭിക്കും. 

കർഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതായത് കോഴിക്ക് കടകളിൽ 87 രൂപ മുതൽ 90 രൂപ വരെ ആകും. 140 മുതൽ 150 രൂപയ്ക്ക്  കോഴിയിറച്ചിയും ലഭിക്കും. കമ്പോള വില താഴുമ്പോഴുണ്ടാകുന്ന നഷ്ടം സർക്കാർ സഹായത്തോടെ രൂപീകരിക്കുന്ന വില സ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും. ഇറച്ചിക്കോഴി വളർത്താൻ കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കും. കർഷകന് ന്യായവില ലഭ്യമാക്കാൻ വിപണിയിൽ ഇടപെടും. കർഷകർക്ക് കുറഞ്ഞത് 11 രൂപ വളർത്തുകൂലി നൽകും. വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ്‌ സൊസൈറ്റിയാണ് നോഡൽ ഏജൻസി. 

പദ്ധതി പ്രകാരം കോഴി മാലിന്യങ്ങൾ ശാസ്ത്രീയമായി സംഭരിക്കാനും സംസ്കരിക്കാനും  സാധിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടായിരം കടകൾ തുറക്കാനാണ് തീരുമാനം.