ചിത്രങ്ങൾ: ജോസ്കുട്ടി പനയ്ക്കൽ

ചിത്രങ്ങൾ: ജോസ്കുട്ടി പനയ്ക്കൽ

പ്രളയത്തിൽ തകർന്ന വീടിന്റെ പുനർനിർമാണത്തിൽ പങ്കാളിയായി ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. ആലുവ സ്വദേശികളായ ദമ്പതികൾക്ക് വീട് നിർമിക്കാനുള്ള പദ്ധതിക്ക് പിന്തുണയുമായി നടി ശ്വേത മേനോനും എത്തി. 

 

jacquiline-fernandez-swetha-new

ചിത്രങ്ങൾ: ജോസുകുട്ടി പനയ്ക്കൽ

ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയുടെ അംബാസഡറാണ് ജാക്വിലിൻ. സംഘടന കേരളത്തിൽ 500 വീടുകൾ നിർമിച്ചുനൽകും. തുരുത്തിൽ നിർമിക്കുന്ന രണ്ട് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് ജാക്വിലിൻ കഴിഞ്ഞ ദിവസം എത്തിയത്. 'ജാക്വിലിൻ നിർമിക്കുന്നു' എന്ന പ്രചാരണപരിപാടിയുടെ ഭാഗമായിരുന്നു  ഇത്. 

 

പ്രളയബാധിതരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും കൈകോർക്കണം എന്നും അവർ പറഞ്ഞു. മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷനുമായി സഹകരിച്ച് ആണ് ഹാബിറ്റാറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമികുലുക്കത്തെയും അതിജീവിക്കാൻ കഴിയുംവിധമാണ് വീടുകളുടെ നിർമാണം.