മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം ഘട്ട നവീകരണജോലികൾ പാളി.  മൂന്നു ജനറേറ്ററുകളുടെ പുനരുദ്ധാരണജോലികളാണ് ഇപ്പോൾ നടക്കുന്നത്. എന്നാല്‍ നവീകരണം കഴിഞ്ഞ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ കോടികളുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിനുണ്ടായത്.

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഇനറേറ്ററുകളുടെ അറ്റകുറ്റപ്പണിയ്ക്ക് 43 കോടിരുപയാണ് ചെലവായത്.  എന്നാല്‍ അറ്റകുറ്റപ്പണികള്‍  പാളിയതോടെ ഒരു ജനറേറ്റര്‍ ഇപ്പോള്‍ പണിമുടക്കിയിരിക്കുകയാണ്. 

2 ആഴ്ച മുമ്പു നടത്തിയ ജനറേറ്ററിന്റെ  ട്രയൽ റൺ പരാജയപ്പെട്ടു. കൃത്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ അഭാവമാണ്  നവീകരണത്തില്‍ പിശക്പറ്റാന്‍ കാരണം.

ഇപ്പോള്‍   കെഎസ്ഇബിയിൽ നിന്നു വിരമിച്ച ജീവനക്കാരുടെ സേവനം ഉപയോഗിച്ച് ജനറേറ്റർ ബാലൻസിംങ് അടക്കമുള്ള ജോലികളുമായി മുന്നോട്ടുപോവുകയാണ് കെഎസ്ഇബി. കാനഡയിൽ നിന്ന്  ഇറക്കുമതിചെയ്ത യന്ത്രഭാഗങ്ങളാണ് ഈ വൈദ്യുതി നിലയത്തിലുള്ളത്. വർഷങ്ങൾക്കുമുമ്പു കാനഡയിൽ വിട്ട് ചില എൻജിനീയർമാർക്കു പരിശീലനം നൽകിയിരുന്നു. 

ഈ എൻജിനീയർമാർ എല്ലാരും സർവ്വീസിൽ നിന്നു വിരമിച്ചുപോയി. ഇത്തരത്തിൽ പരിശീലനം നേടിയ എൻജിനീയർമാരുടെ സഹായത്തിൽ ജനറേറ്റർ ബാലൻസ് ചെയ്യുന്ന ജോലി ഇപ്പോൾ നടക്കുന്നത്. ജനറേറ്ററിന്റെ തകരാറ് വൈദ്യുതി ഉൽപാദനത്തെ ബാധിക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു.