ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറിൽ അതിശൈത്യം പിടി മുറുക്കുന്നു. പൂജ്യത്തിന് താഴെ മൈനസ് 4 ഡിഗ്രി സെൽഷ്യസ് വരെ ആണ് ഇന്നലെ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്.കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരൈ, ചിറ്റുവരൈ തേയിലത്തോട്ടങ്ങളിൽ ആണ് ഇന്നലെ മൈനസ് 4 വരെ താണത്.
പുൽമേടുകളിലും തുറസായ സ്ഥലങ്ങളിൽ നിർത്തിയിരുന്ന വാഹനങ്ങൾക്ക് മുകളിലും മഞ്ഞ് ഉറഞ്ഞു. സൈലന്റ്വാലി, ലക്ഷ്മി, സെവൻമല, ചൊക്കനാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും മൂന്നാർ ടൗണിലും മൈനസ് 2 രേഖപ്പെടുത്തി. ജനുവരി 1 മുതൽ 11 വരെ തുടർച്ചയായി താപനില പൂജ്യത്തിലും താഴെയായിരുന്നു.