kasaragod-canddates

ആരാകണം സ്ഥാനാര്‍ഥി ? പല പേരുകളില്‍നിന്ന് ചില പേരുകളിലേക്ക് മാത്രമായി മുന്നണികളുടെ ചര്‍ച്ച കേന്ദ്രീകരിച്ചുതുടങ്ങുകയാണ്. വിലയിട്ടും വിലപേശിയും വലിപ്പചെറുപ്പമില്ലാതെ പാര്‍ട്ടികള്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ സ്ഥാനാര്‍ഥി പട്ടിക മുന്നണിള്‍ക്ക് കീറാമുട്ടിയാകുമെന്ന് ഉറപ്പ്. പക്ഷെ, സ്ഥാനാര്‍ഥി നിര്‍ണയം നമ്മള്‍, വോട്ടര്‍മാര്‍ മാറിനിന്ന് മാത്രം കണ്ടാല്‍മതിയോ. നമുക്കില്ലേ ഇക്കാര്യത്തില്‍ ചിലത് ചോദിക്കാനും പറയാനും ? ആരാകണം നമ്മുടെ സ്ഥാനാര്‍ഥിയെന്ന് മുന്നണികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മനോരമ ന്യൂസ് അവസരമൊരുക്കുകയാണ് ഇവിടെ. www.manoramanews.com/arakanamsthanarthi എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥി ആരെന്ന് നിര്‍ദേശിക്കാം 

 

ലോക്‌സഭയിലേക്കു തുടർച്ചയായി മൂന്നാം തവണയും സിപിഎമ്മിലെ പി. കരുണാകരൻ ജയിച്ചുകയറിയെങ്കിലും ഏറെ വിയർക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഒരുലക്ഷവും അരലക്ഷവും കടന്ന സിപിഎം ഭൂരിപക്ഷം ഇത്തവണ ടി. സിദ്ദീഖ് 6921 വോട്ടായി കുറച്ചു. ബിജെപിയുടെ കെ. സുരേന്ദ്രൻ കഴിഞ്ഞ തവണത്തേതിനെക്കാൾ അരലക്ഷത്തോളം വോട്ട് കൂടുതൽ നേടിയതു സിപിഎമ്മിനു ക്ഷീണം ചെയ്‌തു. കരുണാകരനെ സ്‌ഥാനാർഥിയാക്കിയതിനോടുള്ള പാർട്ടി അണികളിലെ വിരുദ്ധവികാരവും കെ. സുരേന്ദ്രനും ടി. സിദ്ദീഖും ഉയർത്തിയ യുവജന ആവേശവും ഇടതു ഭൂരിപക്ഷം കുറയാനിടയാക്കി.