ആരാകണം സ്ഥാനാര്‍ഥി ? ഇരുപത് മണ്ഡലങ്ങള്‍, മൂന്നുമുന്നണികള്‍. സീറ്റുറപ്പിക്കാനുള്ള അവസാനവട്ടശ്രമത്തിലാണ് നേതാക്കളും ചെറുപാര്‍ട്ടികളും. ഇതിനിടയില്‍ വോട്ടര്‍മാര്‍ക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ആരാകണം സ്ഥാനാര്‍ഥി എന്ന പരിപാടിയുടെ ആദ്യഘട്ടം അവസാനചര്‍ച്ചകളിലേക്ക് കടക്കുകയാണ്. മാവേലിക്കര, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ്  ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 

 

എല്ലാ സിറ്റിങ് എംപിമാര്‍ക്കും സീറ്റ് ഉറപ്പുപറയാനാവില്ലെന്നാണ് ഇന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്. മാവേലിക്കരയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നില്‍ സുരേഷിന്റെ സീറ്റിന് ഇത്തവണ ഇളക്കംതട്ടുമോ? ആറ്റിങ്ങലും ആലത്തൂരും എല്‍ഡിഎഫിന്റെ സിറ്റിങ് എംപിമാര്‍ തുടരുമോ ? മൂന്നുമണ്ഡലങ്ങളിലും ബിജെപിയും ബിഡിജെഎസും സമവായത്തിലെത്തുമോ ?

 

www.manoramanews.com/arakanamsthanarthi എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥി ആരെന്ന് രേഖപ്പെടുത്തുക. ഓരോ മണ്ഡലത്തിലെയും ഫലം ഞങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.