സംസ്ഥാനത്ത് രാവിലെ 9 മുതൽ 11 വരെയും പിന്നീട് ഉച്ചയ്ക്ക് 3ന് ശേഷവും മാത്രമെ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളുയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടിക്ക് നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു.