nedumbassery-airport

കാമുകിയെ വിദേശത്തേക്കു യാത്രയാക്കാൻ പർദ അണിഞ്ഞെത്തിയ യുവാവ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. കാമുകിയുടെ വീട്ടുകാരുടെ മുന്നിൽ കൂട്ടുകാരിയായി അഭിനയിക്കാനാണ് തൃശൂർ സ്വദേശിയായ ഇരുപതുകാരൻ പർദ അണിഞ്ഞെത്തി പണി മേടിച്ചത്.തൃശൂർ സ്വദേശിയായ യുവതി ജോലി നേടി കഴിഞ്ഞ ദിവസം ദുബായിലേക്കു പോകുകയായിരുന്നു. 

പണി കിട്ടിയത് പക്ഷേ വീട്ടുകാരിൽ നിന്നല്ല. യുവാവ് വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിലെത്തി പർദ അണിയുന്നത് ചില ഡ്രൈവർമാർ കണ്ടു. അവർ സുരക്ഷാവിഭാഗത്തെ അറിയിച്ചു. സുരക്ഷാവിഭാഗം സിസിടിവിയിലൂടെ നിരീക്ഷിച്ച് യുവാവ് ടെർമിനൽ വരാന്തയിൽ എത്തിയപ്പോൾതന്നെ പിടികൂടി. ചോദ്യം ചെയ്തതിൽ ആൾമാറാട്ടക്കാരനു മറ്റു ലക്ഷ്യങ്ങളില്ലെന്നു മനസ്സിലായി. താക്കീതു നൽകി വിട്ടയച്ചു.