ശക്തമായ ത്രികോണ മൽസരത്തിന് കളം ഒരുങ്ങിയിരിക്കുന്ന പത്തനംതിട്ടയിൽ പ്രചാരണച്ചൂട് കടുക്കുകയാണ്. യുഡിഎഫ്–എൽഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും പ്രചാരണ രംഗത്ത് സജീവമാണ്. കുടുംബത്തിന്റെ സജീവ പിന്തുണയോടെയാണ് അദ്ദേഹത്തിന്റെ പ്രചാരണം മുന്നേറുന്നത്.
ഇന്നലെയാണ് സുരേന്ദ്രനൊപ്പം പ്രചാരണത്തിനായി ഭാര്യ ഷീബയും മകൾ ഗായത്രിയും എത്തിയത് പ്രവർത്തകർക്കും ആവേശമായി. ആറന്മുള മണ്ഡലപര്യടനത്തിന്റെ ഉദ്ഘാടനത്തിനാണ് സുരേന്ദ്രനൊപ്പം കുടുംബവും പങ്കുചേർന്നത്. പൂക്കൾ വിതറിയും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ സുരേന്ദ്രനെ സ്വീകരിച്ചത്.മുൻപ് കാറിന്റെ സാരഥിയായി മകനും എത്തിയിരുന്നു. ആറന്മുളയിലെ പരിപാടികൾക്ക് ശേഷം ഷീബയും മകൾ ഗായത്രിയും തുറന്ന വാഹനത്തിൽ സുരേന്ദ്രനൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു.